ഒറ്റയ്ക്കു ഞാനൊന്നു പോയിരുന്നെങ്കിൽതനിയെയാക്കാഴ്ചകൾ കണ്ടിരുന്നെങ്കിൽ,ശുദ്ധ ജ്ഞാനത്തിന്റെ രസബിന്ദു എന്നിലെഹർഷത്തുടിപ്പായിരിക്കും സുനിശ്ചയം!കൂട്ടത്തിനുള്ളിലെ ഞെങ്ങിഞെരുങ്ങലിൽകണ്ണുതുറന്നൊന്നു കാണാൻ കഴിയുമോ?സംഘനിയമത്തിന്റെ മറതീർത്ത ധൂളികൾകാഴ്ചയെ മൂടിക്കിടക്കുന്ന പൈതൃകം!കാഴ്ചയും ശബ്ദവും ചിന്തയും കർമവുംവേവിച്ചെടുക്കുന്ന സമുദായയഗ്നിയിൽ,വേവിച്ച കാഴ്ചയും തിളയാർന്ന ശബ്ദവുംഅറിയുന്ന സത്യം നിറക്കൂട്ടണിഞ്ഞതോ?തനിയെ ജനിച്ചവൻ തനിയെ മരിപ്പവൻപാപഭാരങ്ങളെ തനിയെ ചുമപ്പവൻപൊടിപറ്റി മങ്ങിയ സംസ്കാര മേലാപ്പിൻകുട പിടിക്കാത്തൊരു സഞ്ചാരിയായെങ്കിൽ!