Aksharathalukal

Aksharathalukal

Still..❤️‍🩹

Still..❤️‍🩹

4.3
557
Love
Summary

തുടർച്ചയായ മെസ്സേജിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് കണ്ണുകൾ പതിയെ വലിച്ചു തുറന്ന് അവൾ ഫോൺ എടുത്തത്.കൊറോണയുടെ വിലക്കുകൾ കാരണം ഇപ്പോഴും കോളജ് തുറന്നിട്ട് ഇല്ലായെങ്കിലും ക്ലാസ്സ് ഗ്രൂപ്പിൽ അതിൻ്റേതായ മേളത്തിന് ഒരു കുറവുമില്ല.എല്ലാവരും ക്രിസ്മസ് - ന്യൂയറിൻ്റെ ആഘോഷം കഴിഞ്ഞ് വീണ്ടും ക്ലാസിൻ്റെ മടുപ്പിലേക്ക് വന്നു കഴിഞ്ഞു.പ്രധാനപ്പെട്ട മെസ്സേജ് ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തിയവൾ വീണ്ടും ഉറക്കത്തിലേക്ക് പോയി.കുറച്ചു സമയത്തിന് ശേഷം മുറിയിലെ ഫാൻ ഓഫ് ആക്കിയതിൻ്റെ അരിശത്തിൽ അവൾ ഉറക്കത്തിൽ നിന്നും കട്ടിലിൽ ഇരുന്നു. ഉറക്കകുറവിൻ്റെ ലക്ഷണങ്ങൾ മുഖത്ത് ക

About