\"പ്രിയപ്പെട്ട കുട്ടുകാരെ \"ചായകുടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് പുതിയ ഒരു കഥവായിച്ചാലോ 👇.************************************മുന്നിൽ കെട്ടിനിൽക്കുന്ന വെള്ളക്കെട്ടിലേക്കവൾ എടുത്തു ചാടി. കണ്ണാടിപോലെ തിള ങ്ങിയിരുന്ന വെള്ളം മുഴുവൻ നിമിഷ നേരം കൊണ്ടവൾ ചെളിവെള്ളമാക്കി മാറ്റി. മടക്കിപ്പിടിച്ചിരുന്ന കാലൻ കുട വിരലിലിട്ടു കറക്കി പാവാട തുമ്പു ചേർത്ത് പിടിച്ചു തുള്ളിച്ചാടിയവൾ നടന്നു നീങ്ങി .. രണ്ടുകോമ്പായി കെട്ടിവെച്ച മുടിയെല്ലാം വിറങ്ങലിച്ചു നിന്നിട്ടും അതൊന്നും കൂസാത്ത മട്ടിൽ ചുണ്ടിൽ കുമാരി ടീച്ചർ പഠിപ്പിച്ച മലയാള പദ്യത്തിന്റെ വരികൾ ഉരുവിട്ടുകൊണ്ടവൾ നീങ്ങി.\"വേഗം വീടെത്ത