യാമി നിന്മുഖം തേജസ്സോടെ ജ്വലിച്ചിരുന്നന്ന്യാമി നിന്നിൽ വർണ്ണങ്ങൾ പൂത്തിരുന്നു.യാമി നിനക്കായി യമുനോത്രി ചുരത്തിയിരുന്നു,യാമി നിന്നിൽ വസന്തം ജ്വലിച്ചിരുന്നു...!ഭൈരവൻ താൻ പ്രേമം സതിയിൽ മദിച്ചതും,ഭാരം ചുമന്നവൻ പാടെ അലഞ്ഞതും,ഭവതി നിൻ ഹൃദയം ചൂഴ്ന്നവൻ ആണ്ടതും,ഭരമത്ര നിന്നിൽ കാല വർണ്ണം നിറച്ചതും.യാമി നീ പിന്നെ കാളിന്ദിയായി,യമ സോദരീ നിന്നിലെ കറുപ്പായി ശുദ്ധി!യാമം നിറക്കുന്ന പാപങ്ങൾ അത്രയും,യാമിനി നിൻ മാറിൽ വിഴുപ്പായി അടിഞ്ഞു!പാപികൾ പാപം നിന്നിൽ അർപ്പിച്ചു,പാദം തുടർന്നവർ കാല ഭൈരവൻ തന്റെ,പണ്ട് തൊട്ടേ നിന്നിൽ സർവ്വം ദാഹിച്ചു,പകൽമണീ പുത്രീ നിന്റെ ഗർവല്ലോ