കുങ്കുമച്ചോപ്പണി- ഞ്ഞാനന്ദധാരയിൽ പുളകിതരാവുന്നു മാമലകൾ! മായാമയൂരങ്ങൾ പീലി വിരിച്ചപോൽ, കാനനച്ചോലകൾ കണ്ടു നീളേ... നാണം കുണുങ്ങുന്ന ഹേമന്തസുന്ദരി മാരിവിൽ വർണങ്ങൾ ചൂടി നിന്നൂ. ഉല്ലാസതുന്ദില മന്ദഹാസങ്ങളാൽ പരിലസിച്ചീടും മനോഹരിയാൾ! പൂക്കാതെ പൂക്കുന്ന, മാമരച്ചില്ലക- ളാരാമശ്രീ തൂവും നിറമാലയായ്! കുഞ്ഞിളം തെന്നലി- ലുലയുന്ന ചില്ലകൾ, മർമര സംഗീതം മീട്ടി നിൽപ്പൂ... ശിശിരത്തെ ഹൃദ്യമായ് വരവേൽക്കാനിത്രമേ- ലഴകിൻ നിറക്കൂട്ട- ണിഞ്ഞൊരുങ്ങി! സീമന്തരേഖയിൽ സിന്ദൂരമണിയവേ, ഹേമന്ത സന്ധ്യ തരളിതമായ്. നിറകുട സൗന്ദര്യ മുഗ്ധലാവണ്യമോ, കല്പാന്തകാലത്തിൻ ദൂതികയോ? ഹേമന്ത കാലമേ നിൻ