എനിക്ക് നിന്നെ ഇഷ്ടമാണ് ഒരു വാക്കിൻ്റെ മനോഹാരിതയിൽ അത് മറച്ചുവെക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും പറയാതെ നീ അത് അറിയണം. കൈകൾ തമ്മിൽ ചേരാതെ പാദങ്ങൾ ഒരുമിച്ച് കണ്ടുമുട്ടാതെ കണ്ണുകൾ കഥ പറയാതെ ഞാൻ നിന്നിലേക്ക് അടുത്തിരിക്കുന്നു.ഒരുനാൾ യാത്ര പറഞ്ഞകലും എന്നറിഞ്ഞിട്ടുംഅറിയാതെ പൊഴിയുന്ന മുറിവേൽക്കാതെ വേദനിക്കുന്നഎന്റെയുള്ളിൽ നീറുന്ന ഹിമഗണമായി പുനർജനിക്കും. മറക്കനോ അടുക്കാനോ അകലാനോ കഴിയാതെ എൻ്റെ ഓർമ്മകളിൽ നാം ജീവിക്കും. പ്രണയത്തിൻ്റെ മധുരവും കയ്പ്പും ഒരുമിച്ച് നുകരുമ്പോൾ കണ്ണുകളിൽ ദുഃഖവും ചുണ്ടുകളിൽ പുഞ്ചിരിയും ഹൃദയത്തിൽ