വിണ്ടുകീറിയ കാൽ പാദങ്ങളിൽതീ കനലിൻ ഉഷ്ണമേറ്റുരുകുമ്പോൾകനൽനിരത്തിയ ജീവിത വഴി നീളേഉടഞ്ഞു വീണിഴയുഞ്ഞലിയുമ്പോൾ താളം പിഴക്കാതെ കൊട്ടിയാടുന്ന നെഞ്ചിൻപിടപ്പുകൾ ഒന്നുതെറ്റി പിടഞ്ഞാൽ ഇല്ലിനിനിചലിക്കുമാ കാൽപാദങ്ങളും വിരൽ താളവുംഅഴിഞ്ഞുപോകുമാ ബന്ധമൊക്കെയുംപുതു മണ്ണിൽ വീർപ്പുമുട്ടലറിയാൻകൊതി പിടിച്ച പ്രാണനുമറിയില്ലഏതോ ദിക്കിലേക്ക് അകന്ന് പോകുമെന്നുംസ്വദേശം പിടിച്ചെടുത്ത വീരനായി ഭൂമിയും