മണ്ണിലേക്ക്
വിണ്ടുകീറിയ കാൽ പാദങ്ങളിൽ
തീ കനലിൻ ഉഷ്ണമേറ്റുരുകുമ്പോൾ
കനൽനിരത്തിയ ജീവിത വഴി നീളേ
ഉടഞ്ഞു വീണിഴയുഞ്ഞലിയുമ്പോൾ
താളം പിഴക്കാതെ കൊട്ടിയാടുന്ന നെഞ്ചിൻ
പിടപ്പുകൾ ഒന്നുതെറ്റി പിടഞ്ഞാൽ ഇല്ലിനിനി
ചലിക്കുമാ കാൽപാദങ്ങളും വിരൽ താളവും
അഴിഞ്ഞുപോകുമാ ബന്ധമൊക്കെയും
പുതു മണ്ണിൽ വീർപ്പുമുട്ടലറിയാൻ
കൊതി പിടിച്ച പ്രാണനുമറിയില്ല
ഏതോ ദിക്കിലേക്ക് അകന്ന് പോകുമെന്നും
സ്വദേശം പിടിച്ചെടുത്ത വീരനായി ഭൂമിയും