വേഴാമ്പൽ മലബാറിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ആയിരുന്നു നാരായണന്.എന്നും ജോലിക്കു പോകേണ്ടതില്ല.ആഴ്ചയിൽ മൂന്നു ദിവസം പോയാൽ മതി.തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചവരെ ആയിരുന്നു ജോലി.ഇന്ന് വിരലിൽ എണ്ണാവുന്ന സ്ഥാപനത്തിൽ മാത്രം ഉള്ള ഒരു പോസ്റ്റാണ് \"സ്കാവഞ്ചർ\". അതും പാർട്ട് ടൈംനാരായണൻ സ്കാവഞ്ചർ ആയിരുന്നു.സ്കാവഞ്ചർ ഒരു ഇംഗ്ലീഷ് പദം ആയതിനാൽ ഏതോ നല്ലൊരു ജോലി ആണന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു.ആ വാക്കിൻ്റെ അർത്ഥം അറിയുന്നവർപുച്ചത്തോടെയും വെറുപ്പോടെയും ആയിരുന്നു അയാളെ കണ്ടിരുന്നത്. തുച്ചമായ ശമ്പളം ഒന്നിനും തികയാത