അപ്പോൾ ജനാലപഴുതിലൂടെ ഒരു വെളിച്ചം അവളുടെ മുറിയിലേക്ക് കടന്നു വന്നു...അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് നോക്കിയപ്പോൾ ആ പഴുതിലൂടെ ഒരു വെളുത്ത ചിത്രശലഭം അവിടേക്ക് ചിറകടിച്ചു പറന്നു വന്നു...അത് അവളുടെ കവിളിൽ ഇരുന്നു.....അവൾ അതിനെ തൊട്ട് നോക്കിയപ്പോൾ അത് അപ്രത്യക്ഷമായി...അപ്പോൾ വാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടു... എസ്തർ കണ്ണ് തുടച്ചു ഒന്നും ആരെയും അറിയിക്കേണ്ട എന്നുള്ള മട്ടിൽ വാതിൽ തുറന്നു...അവൾ നോക്കുമ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു അതിലൂടെ വന്ന സൂര്യ രശ്മികൾ കാരണം മുൻപിൽ നിൽക്കുന്ന ആളിന്റെ മുഖം വ്യക്തമായില്ല അത്രയും തിളക്കം