പെട്ടെന്ന് ഒരു ടാക്സി അവരുടെ കാറിന് കുറുകെ വന്ന് നിർത്തി...കാറിൽ നിന്ന് ഇറങ്ങി വന്ന ആൾ അഗസ്ത്യയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് വന്നു...ദർശനയുടെ അച്ഛൻ സഹദേവൻ ആയിരുന്നു അത്...\" അഗസ്ത്യ ഈഫ് യൂ ഡോണ്ട് മൈൻഡ് അവൾക്ക് ഒരു 5 മിനിറ്റ് നിന്നോട് ഒന്ന് സംസാരിക്കണം \"അഗസ്ത്യ കാറിൽ നിന്ന് ഇറങ്ങി...അഗസ്ത്യയും എസ്തറും കൂടി ആ ടാക്സിയുടെ അടുത്തേക്ക് നടന്നു..അപ്പോൾ ആ ടാക്സിയിൽ നിന്ന് ദർശന പുറത്തേക്കിറങ്ങി..\" അഖി.. എസ്തറും ഉണ്ടല്ലോ രണ്ടാൾക്കും ഇനി എന്റെ ശല്യമില്ലാതെ ജീവിക്കാം...ഞാൻ ഫാമിലിയുടെ കൂടെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോവുകയാണ്... അവിടെ ബിസിനസ് ഉണ്ട്