ഭദ്ര കൊണ്ടു പോയ കുട തിരികെ വാങ്ങാൻ സജ്ജാദ് അവളുടെ തറവാട്ടിലേക്ക് പോയി...\"ചേച്ചി...ദേ ഒരു ചേട്ടൻ ചേച്ചിയെ കാണണം എന്നും പറഞ്ഞു വന്നിട്ടുണ്ട് \" കളരിയിൽ കുട്ടികളെ അഭ്യാസങ്ങൾ പഠിപ്പിച്ചു കൊണ്ട് നിന്ന ഭദ്രയോട് ഒരു കുട്ടി വന്ന് വിവരം പറഞ്ഞു..\" അത് ചിലപ്പോ..ഞാൻ വാങ്ങിച്ച കുട തിരിച്ചു വാങ്ങിക്കാൻ ആവും \"അവൾ തറവാടിന്റെ പിൻവശത്തു കൂടിയുള്ള ചെറുവാതിലിലൂടെ അകത്തു കയറി അവളുടെ മുറിയിൽ ഉണ്ടായിരുന്നു കുടയെടുത്തു ഉമ്മറത്തേക്ക് വന്നു..കച്ചകെട്ടി ഗാമ്പീര്യത്തിൽ പുറത്തേക്ക് വന്ന ഭദ്രയെ കണ്ട സജ്ജാദ് പെട്ടെന്ന് ഒന്ന് അമ്പരന്നു..\" എന്താ കുട തിരിച്ചു വേണ്ടേ...\" അവൾ അത്ഭുതത്