Aksharathalukal

Aksharathalukal

ബസ്സിലെ കുലസ്ത്രീ

ബസ്സിലെ കുലസ്ത്രീ

4.2
1 K
Comedy Drama Inspirational Abstract
Summary

വിഷുവിന്റെ തലേന്ന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ വേണ്ടി ടൗണിൽ പോയതായിരുന്നു ഞാനും അമ്മയും.  ബസ്സ്‌ സ്റ്റാൻഡിൽ നിന്ന് ബസ്സിന്റെ പിറകിലെ വാതിലിലൂടെ  കയറിയപ്പോ പിറകിൽ നിന്ന് രണ്ട് മൂന്ന് സീറ്റ് കഴിഞ്ഞ് ഒരു സീറ്റ്‌ മാത്രം കാലി. പിന്നെ ഒന്ന് പെട്ടി സീറ്റും. ഞാൻ ആ സീറ്റിൽ ഇരുന്നു. അമ്മയുടെ കയ്യിൽ നിന്ന് കവറുകൾ വാങ്ങി ഞാൻ മടിയിൽ വെച്ചു. അമ്മ പെട്ടി സീറ്റിൽ ഇരുന്നു.ബസ്സ് എടുത്ത് കുറച്ച് കഴിഞ്ഞപ്പോ തന്നെ നല്ല തിരക്കായി. സൂചി കടത്താൻ സ്ഥലമില്ല. സീറ്റ് കിട്ടിയത് ഭാഗ്യം. അപ്പോ അതാ ഒരു ചേച്ചി ഹാൻഡ് ബാഗും തൂക്കി വരുന്നു . ഈ ഹാൻഡ് ബാഗ് ഇടുന്നവർ ബസ്സിൽ കയറുമ്പോ ശ്ര