Aksharathalukal

ബസ്സിലെ കുലസ്ത്രീ

വിഷുവിന്റെ തലേന്ന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ വേണ്ടി ടൗണിൽ പോയതായിരുന്നു ഞാനും അമ്മയും.  ബസ്സ്‌ സ്റ്റാൻഡിൽ നിന്ന് ബസ്സിന്റെ പിറകിലെ വാതിലിലൂടെ  കയറിയപ്പോ പിറകിൽ നിന്ന് രണ്ട് മൂന്ന് സീറ്റ് കഴിഞ്ഞ് ഒരു സീറ്റ്‌ മാത്രം കാലി. പിന്നെ ഒന്ന് പെട്ടി സീറ്റും. ഞാൻ ആ സീറ്റിൽ ഇരുന്നു. അമ്മയുടെ കയ്യിൽ നിന്ന് കവറുകൾ വാങ്ങി ഞാൻ മടിയിൽ വെച്ചു. അമ്മ പെട്ടി സീറ്റിൽ ഇരുന്നു.


ബസ്സ് എടുത്ത് കുറച്ച് കഴിഞ്ഞപ്പോ തന്നെ നല്ല തിരക്കായി. സൂചി കടത്താൻ സ്ഥലമില്ല. സീറ്റ് കിട്ടിയത് ഭാഗ്യം. അപ്പോ അതാ ഒരു ചേച്ചി ഹാൻഡ് ബാഗും തൂക്കി വരുന്നു . ഈ ഹാൻഡ് ബാഗ് ഇടുന്നവർ ബസ്സിൽ കയറുമ്പോ ശ്രദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.(എല്ലാവരെയും അല്ല ചിലവരെ ആണ് ). അവരുടെ ബാഗിന്റെ വെയിറ്റ് താങ്ങാൻ അല്ല സീറ്റിൽ ഉള്ളവരുടെ ഷോൾഡർ. 😤😤😤😤അത് മിക്കപ്പോഴും നമ്മളുടെ ഷോൾഡറിൽ താങ്ങി വെക്കും നല്ല വെയിറ്റ് ഉണ്ടാകും നല്ല വേദനയും എടുക്കും സീറ്റിൽ ഉള്ളവർക്ക്. ഇവടെയും അതന്നെ നടന്നു. ഇടത് കൈ ഒടുക്കത്തെ വേദന. തിരക്കായത് കൊണ്ട് ആകും വിചാരിച്ചു ഞാൻ അത് സഹിച്ചു നിന്നു. 


\'ഓ.. ഈ സ്കൂൾ പിള്ളേരുടെ ഒരു കാര്യം. വലിയ ബാഗും തൂക്കി ട്യൂഷന് പോകും എന്നിട്ട് ബാക്കി ഉള്ളവരെ മിനക്കെടുത്തൻ. ഇതുങ്ങൾ കാരണമാ സ്ഥലമില്ലാത്തത്  😤😤😤😤\' അതേ ചേച്ചി മുൻപിൽ ഉള്ള കൊച്ചിനെ പറഞ്ഞു. പാവം ആ കൊച്ച് കുറേ സോറി ഒക്കെ പറയുന്നുണ്ട്. പെണ്ണുമ്പിള്ളക്ക് നോ കുലുക്കം. അല്ല അപ്പൊ ഈ ഷോൾഡർ ബാഗ് കൊണ്ട് എനിക്കിട്ട്  താങ്ങുന്നതിനു പ്രശ്നം ഇല്ലേ . 


അവിടെ അടുത്തുണ്ടായിരുന്ന ബംഗാളി ചേട്ടൻ വേറെ ഒരു ബംഗാളി ചേട്ടനോട് എന്തോ ചോദിച്ചു. 


\'കുട്ടികളുടെ ട്യൂഷൻ വിടുന്ന സമയം ആണ്\' ഹിന്ദിയിൽ അങ്ങേർ ചോദിച്ച ആളോട് പറഞ്ഞു. ബംഗാളികളിലും നല്ലവർ ഉണ്ടെന്നേ. 😁😁😁😁 


രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോ ഹാൻഡ് ബാഗ് ചേച്ചി ഇറങ്ങി. അപ്പോഴാ നമ്മളുടെ കഥാനായിക കുലസ്ത്രീ വരുന്നത്. ഫ്രണ്ട് ഡോറിൽ കൂടെ അവർ കയറി. പിറകോട്ടു പിറകോട്ടു വരുവാണ്. എല്ലാവരെയും ഇടിച്ചു ഞെക്കി ചവിട്ടി ആണ് വരവ്. എല്ലാവരും ക്രാ ആ എന്നൊക്കെ ഒച്ച ഇടുന്നുണ്ട്. അവരെ ചീത്ത പറയുന്നും ഉണ്ട്. ഇവർ ഇതെങ്ങോട്ടാ എന്ന് ചിന്തിച്ചിരിക്കുവായിരുന്നു ഞാൻ. 


\'സീനിയർ സിറ്റിസണിന്റെ സീറ്റിൽ കയറി ആണോടി ഇരിക്കുന്നത് 😤😤😤😤എണീറ്റ് മാറ്. \'അവർ എന്റെ അടുത്ത് വന്നു അലറി. 


ഇവർ സീനിയർ സിറ്റിസൺ ആണോ. കണ്ടാൽ ഒരു 45 അത്ര ഒക്കെയേ പ്രായം പറയു. ഞാൻ അപ്പോ തന്നെ എണീറ്റ് മാറാൻ നോക്കി. പക്ഷെ മടിയിൽ കെട്ടും മുട്ടും ആയാൽ എങ്ങനെ പെട്ടന്ന് എഴുന്നേൽക്കാൻ  ആണ്. ഞാൻ അതൊക്കെ എടുത്ത് എഴുന്നേറ്റു  . പക്ഷെ കാലു ഒന്ന് കുത്താൻ നോ സ്ഥലം. അത്രക്ക് തിരക്കാണ്. പിന്നെ എങ്ങനെ മാറും. ഞാൻ ആണേൽ പെടാപ്പാട് പെടുവാണ്. 


\'നിന്നോട് അല്ലേ മാറാൻ പറഞ്ഞത്. \'


\'എന്റെ ചേച്ചി മാറാൻ ശ്രമിക്കുന്നത് കാണുന്നില്ലേ.. \'


ഞാൻ എങ്ങനെ ഒക്കെയോ മാറി നിന്നു. അവർ ആ സീറ്റിൽ ഇരുന്നു. അതിനപ്പുറത്ത് ട്യൂഷന്  പോയി മടങ്ങുന്ന രണ്ട് പിള്ളേർ ഉണ്ട്. അവരെ ആ സ്ത്രീ അടിമുടി നോക്കി. പിന്നെ എന്നെയും നോക്കി. പിന്നെ എന്റെ അടുത്തുള്ള രണ്ട് പിള്ളേരെയും അതേപോലെ നോക്കി. 


\'😤😤😤😤ഇപ്പോത്തെ പിള്ളേർക്ക് ഒന്നും ഒരു കൾച്ചറും ഇല്ല. അതെങ്ങനെയാ വീട്ടുകാർ വൃത്തി വളർത്തിയാൽ അല്ലേ.ഓരോ കോലം കെട്ടിയത് നോക്ക്. അമ്മമാരേ പറഞ്ഞാൽ മതി അല്ലോ.  മുതിർന്നവരെ ബഹുമാനം ഇല്ല. നിങ്ങളെ പോലെ ഉള്ളവരാ   കുറേ കഴിയുമ്പോ അച്ഛനെയും അമ്മയെയും കൊണ്ട് പോയി വൃദ്ധ സദനത്തിൽ ആക്കുന്നത്.  \'



അല്ല ഈ ആയമ്മക്ക് എന്താ പ്രശ്നം. സീറ്റ് കിട്ടിയില്ലേ. അപ്പോഴാ എനിക്ക് ആ കാര്യം മനസ്സിലായത്. എന്നെ മാത്രം നോക്കി അല്ല പറയുന്നത്. അവിടെ ഉണ്ടായിരുന്ന കുറച്ച്  പിള്ളേരെയും ചേർത്താണ്. സംഗതി ഞങ്ങൾക്ക് കത്തി. ജീൻസ് ആണ് വസ്ത്രം. അതാ പ്രശ്നം അതുകൊണ്ടാ ഇടക്ക് ഇടക്ക് അടിമുടി നോക്കി ഇങ്ങനെ ഒക്കെ പറയുന്നത്. ഇതൊക്കെ കേട്ടിട്ട് പിള്ളേർക്ക് ആകെ ദേഷ്യം വന്നു. 


\'സീനിയർ സിറ്റിസൺ എന്ന് എഴുതിയ സീറ്റിൽ ഞെളിഞ്ഞു ഇരിക്കാൻ നിങ്ങൾ സീനിയർ സിറ്റിസൺ ആണോ. \'ഈ ചോദ്യം ചോദിച്ചത് അവരുടെ അടുത്ത രണ്ട് സീറ്റിൽ ഇരുന്ന പിള്ളേരോട് ആയിരുന്നു. 


\'അല്ല ചേച്ചിയെ നിങ്ങൾ സീനിയർ സിറ്റിസൺ ആണോ? കണ്ടാൽ പറയില്ലലോ 😏😏😏😏😏\' അവർക്ക് ദേഷ്യം വന്നിട്ട് പറഞ്ഞു. അല്ല പിന്നെ ഇവർ എന്താ പറയുന്നത് സീനിയർ സിറ്റിസൺ ഇല്ലാത്ത നേരം ആ സീറ്റ് ഒഴിച്ചിട്ട് ബാക്കി ഉള്ളവർ നിന്ന് യാത്ര ചെയ്യണം എന്നാണോ. 

\'തർക്കുത്തരം പറയുന്നോ അസത്തെ.. \'പിന്നെ അവർ നിർത്താതെ പൂരപ്പാട്ട് ആയിരുന്നു ആ കുട്ടികളെ. 


\'എന്താ മോളെ പ്രശ്നം? \'അതിനിടയിൽ ഒരു കാരണവർ എന്നോട് ചോദിച്ചു. 


\'അവർക്ക് ഞാൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു. പക്ഷെ ഒരു സീറ്റ് ഒന്നും പോരാ എന്ന് തോന്നുന്നു. \'


\'ആ പെണ്ണുംപിള്ള മുന്നിൽ ഉള്ളവരെ എല്ലാം ഞെരുക്കിയിട്ടാ ഇത്ര വരെ എത്തിയത്. എന്നിട്ടാണ് ഈ പിള്ളേരുടെ മെക്കിട്ടു കയറുന്നത്. \'ഒരു ചേച്ചി സപ്പോർട്ട് ചെയ്തു. 


കുറച്ച് കഴിഞ്ഞപ്പോ ആ സ്ത്രീയുടെ അടുത്ത് ഇരുന്ന രണ്ട് പേരും എണീറ്റു. 


\'ഞങ്ങൾ ഇറങ്ങുവാണ്. ഈ മൂന്ന് സീറ്റും കൂടെ നിങ്ങൾ പുഴുങ്ങി തിന്നോ 😤😤😤😤\' പെണ്ണ് നല്ല മാസ്സ് ഡയലോഗ് പറഞ്ഞു. പെട്ടന്ന് അവർ ആ കുട്ടിയുടെ കയ്യിൽ പിടിച്ചു നിർത്തി. 


\'നീ ഇറങ്ങേണ്ട ഡി... 😤😤😤😤\'


\'കയ്യിൽ നിന്ന് വിട് പെണ്ണുമ്പിള്ളേ. ഞാൻ എനിക്കിറങ്ങേണ്ട ഇടത്തല്ലേ ഇറങ്ങേണ്ടത്. അല്ലാതെ നിങ്ങൾക്ക് ഇറങ്ങേണ്ടിടത്ത് അല്ലാലോ. 😤😤😤😤😤\'


അത് കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഞാനും ബാക്കി അവിടെ ഉണ്ടായിരുന്ന പിള്ളേരും ഇറങ്ങി.അപ്പോഴും ആ പെണ്ണുമ്പിള്ള എന്തൊക്കെയോ ചിലക്കുന്നുണ്ട്.  ഇറങ്ങിയതും ആ പിള്ളേർ  എന്നെ നോക്കി ചിരിച്ചു. 


\'എന്താ അല്ലേ അവർ... \'


\'മം.. ശരിയാ വല്ലാത്ത സ്വഭാവം. \'ഞാൻ പറഞ്ഞു. 


\'നിനക്ക് അറിയുന്ന കുട്ടികൾ ആണോ? \' അവർ പോയതും അമ്മ എന്നോട് ചോദിച്ചു. 


\'അല്ല അമ്മേ അതൊരു വലിയ കഥയാണ്.. \'


(ശുഭം )


=========================


ഈ കഥയിൽ ഞാൻ ആ പ്രായത്തിൽ ഉള്ള എല്ലാവരെയും അടച്ചു ആക്ഷേപിക്കുക അല്ല ചെയ്തത്. ജീൻസ് ഇടുന്ന പിള്ളേരെ ജഡ്ജ് ചെയ്ത് വളരെ മോശമായി പറയുന്നവരെ ആണ്. നിങ്ങളുടെ മനസ്സിൽ തോന്നാവുന്ന ചിന്തകൾ ഞാൻ തന്നെ പറയാം. 


1) പ്രായത്തെ ബഹുമാനിച്ചൂടെ കൊച്ചേ -
കുറേ വർഷങ്ങൾക്ക് മുൻപ് ജനിച്ചു എന്നത് ആരെയും അപമാനിക്കാൻ ഉള്ള ലൈസൻസ് അല്ല. ഡ്രെസ്സിന്റെ പേരിൽ ഞങ്ങളെ കൾച്ചർ ഇല്ലാത്തവർ എന്ന് വിളിക്കുകയും വീട്ടിൽ ഇരിക്കുന്നവരെ മോശമായി പറയുകയും ചെയ്ത ഒരാളെ ബഹുമാനിക്കണം എന്ന് എനിക്ക് തോന്നുന്നില്ല. 


2) നിനക്ക് ആദ്യം തന്നെ എണീറ്റ് കൊടുത്താൽ എന്തായിരുന്നു -
പ്രായമുള്ളവരെ  കണ്ടാലും കുഞ്ഞുങ്ങളെ എടുത്ത് കയറിയവരെ കണ്ടാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതിരിക്കാൻ മാത്രം ക്രൂര അല്ല ഞാൻ. ചെയ്യാറും ഉണ്ട്. പക്ഷെ അവർക്ക് കാഴ്ചയിൽ അത്ര പ്രായം ഇല്ല. പിന്നെ എണീക്കാൻ പറഞ്ഞപ്പോ തന്നെ എണീക്കാൻ ആകാഞ്ഞതിന്റെ കാരണം ഞാൻ പറഞ്ഞല്ലോ. 


3) അമ്മ പറയുന്നതാനെന്നു വിചാരിച്ചു മിണ്ടാതെ നിന്നോടായിരുന്നോ - 
എന്റെ അമ്മയെ പോലും കുറ്റം പറഞ്ഞ അവരെ ആണോ അങ്ങനെ കാണേണ്ടത്. 🙄🙄🙄


4) എന്തിനാ ജീൻസ് ഇടുന്നത് - 
ജീൻസ് ഇടാൻ ഇഷ്ടമുള്ളവർ അതിടുന്നത് കംഫോർട്ടബ്ൾ ആയത് കൊണ്ടാണ്. അല്ലാതെ ആണുങ്ങളെ കാണിക്കാൻ അല്ല. 😤😤😤സാരി ഉടുക്കുന്നവരെയോ ചുരിദാർ ഇടുന്നവരെയോ ഇത് വരെ ജീൻസ് ഇടുന്നവർ ജഡ്ജ് ചെയ്ത് കണ്ടിട്ടില്ല. പിന്നെ എന്തിനാ ചില കുലസ്ത്രീകൾ ഞങ്ങളെ വസ്ത്രത്തിന്റെ പേരിൽ വില ഇരുത്തുന്നു? ഏത് ഡ്രസ്സ്‌ ആയാലും അത് അവരവരുടെ താല്പര്യം ആണ്. 


5) അവർക്ക് വേറെ പല പ്രശ്നങ്ങളും ഉണ്ടാകും -
എല്ലാവർക്കും കുറേ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ അത് നാട്ടുകാരുടെ മെക്കിട്ട് കയറാൻ ഉള്ള ലൈസൻസ് അല്ല.