തുറന്ന ജനാലയിലൂടെ വന്ന സൂര്യരശ്മികൾ കണ്ണിൽ പതിച്ചപ്പോൾ അലക്സി മെല്ലെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു.............ഹെഡ് സെറ്റിൽ ചാരി കാലുകൾ നീട്ടിവെച്ചാണ് ഇരിക്കുന്നത്, അവൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു സമയം 7മണി കഴിഞ്ഞു...........അലക്സി പതിയെ താഴേക്കു നൊക്കി, തന്റെ കൈയിൽ ചുറ്റിപിടിച്ചു മടിയിൽ തല വെച്ചു കിടന്നുറങ്ങുകയാണ് അമ്മു........ അവൻ പതിയെ അവളുടെ മുഖത്തു വീണുകിടക്കുന്ന മുടിയിഴകളെ ചെവിക്കു പുറകിലോട്ട് ഒതുക്കി കൊടുത്ത്, അവളുടെ തലയിൽ പതിയെ തലോടി.............. അമ്മുന്റെ മുഖത്തെ ഉണങ്ങിയ കണ്ണീർ പാടുകളും വീർത്ത കൺപോളകളും കണ്ടു അലക്സിയുടെ ഉള്ളൊന്നു പിടഞ്ഞു...........ഇന്നലെ ഇച്ചേച്ച