Aksharathalukal

Aksharathalukal

ചൊവ്വാദോഷം

ചൊവ്വാദോഷം

4
462
Love
Summary

ചൊവ്വാദോഷംരാപ്പാടികളുടെ സംഗീതത്തിൽ സ്വയം ലയിച്ചില്ലാതായി തീരുന്ന രാത്രികൾ.കണ്ണീരിലൂട സമാധാനം കണ്ടെത്തിയ എത്രയോ രാത്രികൾ പോയി മറഞ്ഞു. രാവേറെയായി  നിദ്ര കൺപോളകളെ തഴുകാൻ മറന്നിരിക്കുന്നു.  ഏകാന്ത നിമിഷങ്ങൾ അലോസരമായപ്പോൾ  ജനൽപ്പാളികൾക്ക് ഇടയിലൂടെ അറിയാതെ നോട്ടം റോഡു വക്കിലെ വഴിവിളക്കിലുടക്കി നിന്നു.വഴിവിളക്കിനെ ലക്ഷ്യമാക്കി പറന്നടുക്കുന്ന  ഈയ്യാമ്പാറ്റകൾ ചിറകു കരിഞ്ഞു മണ്ണടിയുന്നൂ.മരക്കൊമ്പിലെങ്ങോരാത്രിസഞ്ചാരികളായ  മൂങ്ങകൾ നീട്ടിമൂളുന്നൂ. നിശ്ശബ്ദതയുടെ വലയം ഭേദിച്ച്ദൂരെ യെങ്ങോനിന്ന് രാത്രിയുടെ മുഖത്തു നോക്കി ഓരിയിടുന്ന നായ്ക