ഭാഗം 2അന്നമുംബൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ജോണിന്റെയും ടീച്ചർ ആയ ആൻസിയുടെയും ഒരേ ഒരു മകളാണ് അന്ന മരിയ ജോൺ എന്ന അന്ന. ചെറുപ്പത്തിലേ തന്നെ വളരെ സ്മാർട്ടും ബോൾഡും ആയ പ്രകൃതം ആയിരുന്നു അവളുടേത്. ഉയരം കുറവെങ്കിലും വട്ട മുഖവും ഉണ്ട കണ്ണുകളും തോളൊപ്പം വെട്ടിയിട്ട ചുരുണ്ട മുടിയും ഉള്ള കൊച്ചു സുന്ദരി. നന്നായി പഠിക്കുമായിരുന്ന അന്നയ്ക്ക് പ്ലസ് ടു കഴിഞ്ഞു മുംബൈയിലെ തന്നെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അവളുടെ ആഗ്രഹം പോലെ തന്നെ സിവിൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ കിട്ടി. അവിടുന്നാണ് അനുപല്ലവി എന്ന അനു അവളുടെ കൂട്ടുകാരി ആവുന്നത്. അന്നയെ പോലെ മു