Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 6

ഒരു നിയോഗം പോലെ - ഭാഗം 6

4
1.1 K
Love
Summary

ഭാഗം 6രാവിലെ നല്ല ഉറക്കത്തിൽ ആയിരുന്നു ശിവൻ. അപ്പോഴാണ് വാതിലിൽ തുരു തുരു ഉള്ള മുട്ട് കേട്ടത്. അവിടെ ഉള്ളവർക്കെല്ലാം അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് അത്യാവശ്യം ഇല്ലയെങ്കിൽ ഉറക്കത്തിൽ ആരും അവനെ അങ്ങനെ ശല്യപെടുത്താറില്ല. അത് കൊണ്ട് അവൻ പെട്ടെന്ന് വന്നു വാതിൽ തുറന്നു.  കല്യാണി ആണ്.. അവൾ എന്നും രാവിലെ അരുന്ധതിയെ കുളിപ്പിക്കാൻ വരാറുണ്ടെങ്കിലും ഒരിക്കലും ശിവനെ ശല്യപെടുത്താറില്ല.. ഇനി അമ്മക്ക് എന്തെങ്കിലും..\" എന്താ? \"അവൻ ആശങ്കയോടെ ചോദിച്ചു\" ശിവേട്ട..വിശ്വച്ഛൻ പറഞ്ഞു വേഗം ഹാളിലേക്ക് ചെല്ലാൻ..എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞു.. അന്ന വന്നിട്ടുണ്ട്..\"\" എഞ്ചിനീ