Aksharathalukal

Aksharathalukal

ഒരു നിയോഗം പോലെ -ഭാഗം 7

ഒരു നിയോഗം പോലെ -ഭാഗം 7

4
1.2 K
Love
Summary

ഭാഗം 7ഒഴിഞ്ഞു മാറാൻ സമയം ഇല്ലയെന്നു മനസിലായപ്പോൾ അന്ന കണ്ണുകൾ ഇറുക്കി അടച്ചു. പെട്ടെന്നാണ് ബലമേറിയ ഒരു ശരീരം എവിടുന്നോ അവളെ വന്നു പൊതിഞ്ഞു പിടിച്ചത്. തനിക്കു കിട്ടേണ്ടിയിരുന്ന അടി അയാളുടെ പുറത്തു വീഴുന്നത് അവൾ അറിഞ്ഞു. അതിന്റെ വേദന കൊണ്ടോ എന്തോ അയാളുടെ പിടുത്തം ഒന്ന് മുറുകി, ഒപ്പം കല്ലുവിന്റെ \"ഏട്ടാ.. \" എന്നുള്ള വിളിയും കേട്ടു. അടുത്തനിമിഷം \" ഡാ \" എന്നൊരു അലർച്ചയും ആരോ ആരെയൊക്കെയോ അടിക്കുന്ന ഒച്ചയും എല്ലാം അവൾ കേട്ടു. തന്നെ ചേർത്ത് പിടിച്ചിരുന്ന കൈകൾ അയയുകയും,  ആ ആൾ തന്റെ ദേഹത്ത് നിന്നു മെല്ലെ അകലുന്നതും അവൾക്കു മനസിലായി. അന്ന കണ്ണ് തുറന്നു നോക്കി..