കാം കാണ്ട്ലപിറ്റേന്ന് രാവിലെ, ഭോജ രാജാവ് വീണ്ടും ആ സിംഹാസനത്തിന് അടുത്തെത്തി അതിൽ കയറുവാൻ തുടങ്ങി. നാലമത്തെ ചവിട്ടു പടിയിൽ എത്തിയപ്പോൾ നാലാമത്തെ പാവ അവിടെ ഉയർത്തെണീറ്റു കൊണ്ട് പറഞ്ഞു, "എന്റെ പേര് കാം കാണ്ട്ല. ഞാനൊരു കഥ പറയുന്നതാണ്. ഈ കഥ ശ്രദ്ധിക്കുക ശേഷം നിങ്ങൾ വിക്രമാദിത്യ രാജാവിനെപ്പോലെ ധീരനും ദയാലുവുമാണെങ്കിൽ ഈ സിംഹാസനത്തിൽ ഉപവിഷ്ടനാവുക." ഇത്രയും പറഞ്ഞതിനു ശേഷം നാലാമത്തെ പാവ ഭോജ രാജാവിന് മുന്നിൽ ആ കഥ അവതരിപ്പിക്കാൻ തുടങ്ങി." ഒരു ദിവസം വിക്രമാദിത്യ രാജാവ് തന്റെ ഉദ്യോഗസ്ഥ പരിവാരങ്ങളുമായി രാജ്യ ഭരണത്തെ പരിശോധിക