നറുമലർ പെയ്തൊഴിഞ്ഞേതോ നിറക്കൂട്ടിലെങ്ങോ ഉണർന്ന വെൺ ശലഭമായ്..എൻ കരൾമിഴിപ്പൂവിലോരിരുൾവീണൊരിതളിലാ നിഴലിന്റെയോരത്ത് വന്നതെന്തേ..പുലരൊളിച്ചിരിവെയിൽ ചുംബിച്ച തളിരിലെ ഹൃദയതീർത്ഥക്കുളിർ തുള്ളി പോലെ..പാതിമറഞ്ഞൊരെൻ ഇന്ദുസരസ്സിലിന്നെന്നെ നീ തേടിയതെന്തേ സഖീ..കാത്തിരുന്നാരെയോയെത്രനാളെന്നിലെ മൗനഭേദത്തിൻ കളിയരങ്ങിൽ..നൂൽമഴത്തുമ്പിലായുന്മാദമാടിയെൻ ഓർമ്മതൻ കൂട്ടിൻ കനൽച്ചിറകിൽ..ഹിമവൃന്ദലോലയായ് പുൽകി നീയെന്തിനായ് സ്വപ്നങ്ങളെ നിന്നിൽ ചേർത്തുവെച്ചു..നിൻ സ്വപ്‌നങ്ങൾ കൊണ്ടു തുലാഭാരമായീ കിനാമണിവാതിൽ തുറന്നു തന്നു..കൺചിമിഴ്ച്ചിപ്പിയിന്നുൾക്കണ്ണിന്നോർമ്