പതിവുപോലെ മൂടൽ മഞ്ഞിന്റെ കുളിരുന്ന തണുപ്പിനെ മറികടക്കാൻ കരികിലകൾ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു ജോർജേട്ടൻ. തിണ്ണയുടെ പടിയിൽ മീനമ്മ കൊണ്ട് വച്ച കട്ടൻ കാപ്പി ഇടയ്ക്കു ഇടയ്ക്കു വന്നു കുടിച്ചിട്ട് തീയ്ക്കു ചുറ്റും ഒരു നടത്തം. ഈ നടത്തം കാപ്പി തീരുന്നതുവരെ ഉണ്ടാവും. പിന്നെ സ്ഥിരം ഉപദേശം, " മഞ്ഞത്തിരുന്നു കാപ്പികുടിച്ചു നോക്ക് അതൊരു പ്രേത്യേക സുഖാവാണ് മോളെ ........... " ആ വാക്കുകൾ എന്തിലേക്കോ ഉള്ള ഓർമപ്പെടുത്തൽ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ താളുകളിൽ എഴുതി തീട്ടപ്പെടുത്തിയ അനുഭവങ്ങൾ ആയിരുന്നു...അതിനെ അടുത്തറിഞ്ഞവർക്ക് മാത്രമേ അത് അ