മുത്തശ്ശനും സ്നേഹമോളും സംവാദം തുടരുന്നു....സ്നേഹ : മുത്തശ്ശാ , നമ്മുടെ കേരളത്തിൽ മൂർത്തീ പ്രതിഷ്ഠ ഇല്ലാത്ത അംമ്പലം ഏതാണ്?മുത്തശ്ശൻ : കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ഗ്രാമത്തിൽപരമശിവനും മഹാവിഷ്ണുവും രണ്ട് ആൽമരങ്ങളുടെ ചുവട്ടിൽ സാങ്കല്പിക ചൈതന്യമായി ഭക്തരെ അനുഗ്രഹിക്കുന്നു. ഈ ചൈതന്യ പ്രദേശം പരബ്രഹ്മ ക്ഷേത്രം എന്നറിയപ്പെടുന്നു. കുറച്ചു കാവുകൾ അവിടെ കാണാം. ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത.സ്നേഹ : ശ്രീ ആദിശങ്കരാചാര്യ സ്വാമികളുടെ ജ്നമ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു? മുത്തശ്ശൻ : എറണാകുളം ജി