ഭാഗം 24പുസ്തകം പ്രസിദ്ധീകരിക്കുക--------------------------------എഴുത്തിനെ ഗൗരവമായി പരിഗണിക്കുന്നവരുടെ ജീവിതാഭിലാക്ഷങ്ങളിലൊന്നായിരിക്കും സ്വന്തം രചനകൾ ഒരു പുസ്തകരൂപത്തിൽ അച്ചടിച്ചു കാണുക എന്നത്.ആഗ്രഹം മോശമാണെന്ന് ഞാൻ പറയില്ല.പക്ഷേ, അച്ചടിക്കാൻ കൊടുക്കുന്നതിനു മുമ്പ് ഒരാത്മപരിശോധന നടത്തണം. തന്റെ രചനകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നിലവാരമുള്ളവയാണോ? ഇത് ആൾക്കാർക്ക് രസിക്കുമോ? ഇതിലെന്തെങ്കിലും സമൂഹത്തിന് പകരാനായുണ്ടോ? ഇതിലെ ഭാഷ ശുദ്ധമാണോ? എല്ലാം തൃപ്തികരമാണെങ്കിൽ മുന്നോട്ടുപോകാം.ഇന്ന് നമ്മുടെയിടയിലുള്ള പ്രസിദ്ധീകരണക്കാരിൽ പകുതിലധികം തട്ടിപ്പുകാ