Aksharathalukal

Aksharathalukal

സ്വപ്ന (ഹൊറർ സ്റ്റോറി) / ഡെന്നി ചിമ്മൻ

സ്വപ്ന (ഹൊറർ സ്റ്റോറി) / ഡെന്നി ചിമ്മൻ

3.9
585
Suspense Thriller Fantasy Drama
Summary

ചെമ്മൺപാതയിലൂടെ അതിവേഗം പാഞ്ഞ ചുവന്ന അംബാസഡർ കാർ കല്ലുപാകിയ ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടിന്റെ രൗദ്രത വർദ്ധിപ്പിച്ച് അമാവാസി കരുത്ത് കാട്ടുകയാണ്. ചുറ്റുപാടും കറുപ്പ് മാത്രം കാണുന്ന രാത്രിയുടെ രണ്ടാംപകുതിയിലെ പ്രകൃതിയോട് സധൈര്യം പോരാടുന്ന ഹെഡ്ലൈറ്റുകളോട് പ്രവീണിന് ബഹുമാനം തോന്നി. സൈഡ് സീറ്റിൽ രാഹുൽ ഉറങ്ങുന്നു. പിൻസീറ്റിൽ മേഴ്സിയും രശ്മിയും ഏതോ സിനിമാനടിമാരുടെ വിശേഷങ്ങളുമായി തർക്കത്തിലാണ്.പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ഈ കൂട്ടുകാർ റിലാക്സിംഗ് സെലിബ്രേഷന് ഇറങ്ങിയതാണ്. ഇവരുടെ സുഹൃത്തായ മനീഷയുടെ അച്ഛൻ അടുത്തിടെ വാങ്ങിയ ബംഗ്ലാവിൽ മൂന്നോ