Aksharathalukal

Aksharathalukal

പ്രേതാനുഭവങ്ങൾ

പ്രേതാനുഭവങ്ങൾ

4
1.2 K
Horror Fantasy Love
Summary

ഞാൻ നാട്ടിൽ 2 വർഷം ടൂറിസം മേഖലയിലായിരുന്നു. കൊച്ചിയിലെ അറിയപെടുന്ന ഒരു ട്രാവൽസിലെ സ്റ്റാഫ് ആയിരുന്നു. ടൂറിസ്റ്റ് ഗൈഡ് ആയിട്ടായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു വിദേശസഞ്ചാരികളുമായി മൂന്നാറിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ്‌ ഓഫീസിൽ നിന്നും മാനേജർ വിളിച്ചിട്ട് നമ്മുടെ ട്രാവൽസിൽ നിന്നും ഗസ്റ്റുമായി പോയ ഒരു വണ്ടിയുടെ ഡ്രൈവറും ഗസ്റ്റുമായി ഉടക്കി പിരിഞ്ഞു. ഗസ്റ്റ്‌ വണ്ടിയിൽ കയറാതെ നിൽക്കുന്നു എന്ന്. സീസൺ സമയമായതിനാൽ മാറ്റികൊടുക്കാൻ വേറെ വണ്ടിയോ ഡ്രൈവറോ ഇല്ല. അതിനാൽ ആ ഗസ്റ്റിനെ ഞാൻ തൽക്കാലം എടുക്കണമെന്ന്. വണ്ടിയും ഉടക