അവൻ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു..തലയിൽ പിടിച്ചു കുമ്പിട്ടു കരഞ്ഞു കൊണ്ടിരുന്നു.അന്ന് നാണുവേട്ടന്റെ ഷാപ്പിൽ പോയി ബോധം മറിയും വരെ കുടിച്ചു.എവിടെയോ കിടന്നു.പിന്നീട് ഉള്ള ദിവസങ്ങൾ കുപ്പികൾ കാലി ആയി കൊണ്ടിരുന്നു. ഉള്ളിൽ ഉള്ള സങ്കടങ്ങൾ മാത്രം മായാതെ കിടന്നു.അബോധാവസ്ഥയിൽ എപ്പോഴോ അമ്മച്ചിയോട് പറഞ്ഞു..\'നിങ്ങൾക്ക് സന്തോഷം ആയില്ലേ.. അവള് അവൾ പോയി..എന്നെ വിട്ടു പോയി..എല്ലാം നിങ്ങള് ആശിച്ച പോലെ നടന്നില്ലേ..എന്റെ പ്രാർത്ഥന കർത്താവ് കേട്ടില്ല അമ്മച്ചിയുടെ കേട്ടു..അല്ലേലും എന്നും പള്ളിയിൽ പോകുന്ന അമ്മച്ചിയെകാൾ വലുത് അല്ലല്ലോ കർത്താവിനു എന്നെ..\'\'എന്റെ പൊന