ആഫ്രിക്കന്‍ ഒച്ചിന് ഒരു ബൂസ്റ്റര്‍ ഡോസ്പി.എം. രഘുകുമാര്‍ അന്ന് ഒരവധി ദിവസമായിരുന്നു. പൊന്നണിപാടത്തും പരിസര പ്രദേശത്തും കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി അന്നാട്ടിലെ കൃഷിക്കാരും, തൊഴിലാളികളും രാവിലെ തന്നെ എത്തിച്ചേര്‍ന്നു. ചില മുതിര്‍ന്ന കുട്ടികളും കാഴ്ചക്കാരായി എത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമലോചനന്‍ നായര്‍ കൃത്യം എട്ടുമണിക്കുതന്നെ ഹാജരായി. പ്രസിഡന്‍റ് കാര്യപരിപാടികള്‍ അവതരിപ്പിച്ചു. "ഈ പ്രദേശമാകെ ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവിടവിടെയായി കണ