ഉയരങ്ങളിലേക്ക് പറന്നുയരുന്ന. പക്ഷിക്കൂട്ടങ്ങൾക്കിടയിൽ. പറക്കാൻ പഠിക്കുന്ന ഒരു കുഞ്ഞി പക്ഷി. അവളുടെ ചിറകുകൾ വിരിച്ച് അവൾ ആകാശത്തേക്ക് നോക്കി. അമ്മകിളിയുടെയും, കൂട്ടുകാരുടെയും കൂടെ അവൾ പറക്കാൻ ശ്രമിച്ചു... ഉയരങ്ങളിലേക്ക് പറന്നുയരുന്നത് സ്വപ്നം കണ്ട് അവൾ ഒരു മരച്ചില്ലയിൽ ഇരിക്കവേ. ദൂരെ നിന്നൊരു പക്ഷി അവളുടെ അടുത്തേക്ക് വന്നു. അവളോട് പറഞ്ഞു ഞാൻ നിന്നെ പറക്കാൻ സഹായിക്കാം. ദൂരങ്ങളിലേക്ക് കൊണ്ടുപോകാം. നീ പറക്കാൻ ശ്രമിക്കേണ്ടതില്ല. നിനക്ക് ഉയരങ്ങളെ കീഴടക്കാൻ ഒരിക്കലും സാധിക്കില്ല. നീ കൂടിനുള്ളിൽ ഇരിക്കൂ നിന്നെ ഞാൻ സഹായിക്കാം. നിന്നെ ഞാൻ ഉയരങ്ങളിലേക്ക