ഭാഗം 27 നിലവിൽ ഒഴുവുള്ള ജോലികൾക്കു അപേക്ഷിക്കാനുതകുന്ന വിധം ബയോഡേറ്റയിൽ മാറ്റങ്ങൾ വരുത്തി. കൂടുതൽ ജോലി സാധ്യതയുള്ള മേഖലകളിലേക്ക് യോജിക്കും വിധം പ്രായോഗികപരിജ്ഞാനം എന്ന ഭാഗം മാറ്റി എഴുതി. ഒടുവിൽ അതുവരെ പരിചയമില്ലാത്ത അഡ്മിൻ ഡിപ്പാർട്ടുമെന്റിലേക്കു ഇന്റർവ്യൂ കോൾ വന്നപ്പോൾ ആ ജോലിയെപ്പറ്റി ഇന്റർനെറ്റിൽ പരതി വായിച്ചറിഞ്ഞു. ഊഷരഭൂവിലെ ഉഷ്ണത്തെ തോൽപ്പിച്ച ഊർജ്ജം മനോധൈര്യമായി കൂട്ടുനിന്നു. ആ കൂട്ട് നൽകിയ ആത്മവിശ്വാസം ഒടുവിൽ ഫലംകണ്ടു. അങ്ങനെ ജോലി കിട്ടി നീണ്ട വർഷങ്ങളുടെ പ്രവാസകാലത്തിന്റെ രഥമുരുണ്ടു തുടങ്ങി. വർഷങ്ങൾ കടന്നു പോകവേ കുടുംബപ്രാരാപ