Aksharathalukal

Aksharathalukal

പൊൻപുലരി

പൊൻപുലരി

5
224
Others
Summary

വിഷുപ്പുലരിയെ വരവേൽക്കാൻകണ്ണിനു കൗതുകം വിടർത്തീടുന്നമഞ്ഞതൻ മധുരം തുളുമ്പീടുന്നകണിക്കൊന്നയേനിൻ അഴകിൽ ലയിച്ചുമതി മറന്ന വാനിലെ മേഘശകലങ്ങൾവേനൽ മഴത്തുളളികൾ പെയ്തൊഴുക്കീടുന്നുഎൻമാനസപൊയ്കയുംനിറഞ്ഞു തുളുമ്പീടുന്നതുകണ്ടുവോ സഖേതൊടിയിലെ മാവും പിലാവും പൂത്തുനിറഞ്ഞതു കണ്ടുമാധുര്യം നുണയാൻവിഷുപക്ഷികൾകൂകിത്തിമർക്കുന്നുവോസന്ധ്യയ്ക്കു പൂത്തിരി കത്തിച്ചു രസിച്ചീടാൻഉത്സാഹത്തോടെ ഉണ്ണികൾകാത്തിരിക്കുന്നുവോ വീണ്ടുംഉള്ളിലായിരം ഓർമ്മതൻപൊൻ പടക്കങ്ങൾചേർത്തുവെച്ചിട്ടുവിഷു കൈനീട്ടത്തിനായ്ഒത്തുചേരലിനായ്മോഹിച്ചീടുന്നുവോ സഖേ