അവർ ക്യാന്റീനിൽ എത്തി. ദൂരെ ജനാലയോട് ചേർന്ന് കിടന്ന ബെഞ്ചിൽ പോയി ഇരുന്നു.ആവി പറക്കുന്ന ചായ മുന്നിലെത്തിയതോന്നും ശ്രദ്ധിക്കാതെ എവിടെയോ നോക്കി ഇരിക്കുകയായിരുന്നു അഭി.\"ഡാ നീ ഇതുവരെയും അത് വിട്ടില്ലേ \" മഹേഷ് ചോദിച്ചു.\"എടാ ..അവൻ എന്നോട് അങ്ങനെ പെരുമാറിയത് കൊണ്ടല്ല നിങ്ങളോടും \"\"അവൻ കുഞ്ഞല്ലേ എല്ലാ ആണ്പിള്ളേരും ഈ പ്രായത്തിൽ ഇങ്ങനെയാണ് \" വിനോദ് കൂട്ടിചേർത്തു.\"അയ്യോ...ആരാ ഈ പറയുന്നേ \" മഹേഷ് വിനോദിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ട് അഭിക്കും ചിരിവന്നു.വൈകുന്നേരം ക്ലാസ് കഴിഞ്ഞു അഭി വീട്ടിലെത്തിയപ്പോൾ അവിടെ അനികുട്ടനെ കണ്ടില്ല.\"അമ്മേ അനികുട്ടൻ എവിടെ \"\