Seven Queen\'sPart 70✍️jifni________________________ഒരു നോവോടെ മെഹ്ഫി പറഞ്ഞു നിർത്തി. ആ നേരം എല്ലാവരുടേയും മനസ്സിൽ മെഹ്ഫി പറഞ്ഞ ആ കുട്ടിയെ കുറിച്ച് തന്നെയായിരുന്നു ചിന്ത..\"അല്ല ജാസി... ഈ സുഹാന എന്ന പേര്.. അത് ഡോക്ടർ ഷാം അവർക്ക് നൽകിയതാണോ... ഓർമയില്ലാത്ത അവർക്ക് സ്വന്തം പേരും അറിയില്ലായിരിക്കുമല്ലോ.\" മെഹ്ഫി മറ്റൊന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ചോദിച്ചു.\"ഏയ് അല്ല. ഇതേ സംശയം എനിക്കും വന്നേ ആണ്. അപ്പോൾ തന്നെ ഡോക്ടറോട് ചോദിച്ചു.അത് ഉമ്മയെ അന്ന് കിട്ടിയ സമയം ഉമ്മയുടെ കയ്യിൽ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നത്രെ.അതിൽ ഉമ്മയുടെ ഒരു ഫോണും ജനനസർട്ടിഫിക്കറ്റും കുറച്ച് ക്യാഷും ആഭരണങ്ങളും വേറെ എന്തൊക്ക