"അവളുടെ സ്നേഹം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ അവളൊരിക്കലും നിന്നെ തള്ളിപ്പറയില്ല... അത് അവളുടെ വീട്ടുകാരിൽനിന്ന് എത്ര പ്രഷറുണ്ടായാലും... നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതം ജീവിച്ചുതീർക്കാനുള്ളതുമാണ്... അതുകൊണ്ട് നീ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം... " "അച്ഛാ അതിനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല... നിമിഷയെ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ എനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റുമോ... അത് ആ പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനല്ലേ... " "എന്തുകൊണ്ട് പറ്റില്ല... കുറച്ചുകാലം എല്ലാം മനസ്സിൽ കുറ്റബോധമുണ്ടാകും