അധ്യായം - ആറ് പുറത്ത് സൂര്യൻ തലയുയർത്തിയിട്ടും ബേബി ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നില്ല. ഒരു പതിനെട്ടുകാരന്റെ ജീവിതശൈലിയിൽ നിന്ന്, ഒരു കുടുംബത്തിന്റെ തണലാകാൻ ശ്രമിക്കുകയാണ് അയാൾ ഇപ്പോൾ. അതിനുവേണ്ടി മനസ്സ് പാകപ്പെടുത്തി കൊണ്ടിരിക്കുന്നു. ചാച്ചൻ കൃഷി നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പറമ്പിൽ അധികസമയം ചെലവഴിക്കാൻ ബേബിക്ക് മനസ്സ് വന്നില്ല. ഒരു മഴ കഴിഞ്ഞപ്പോൾ തന്നെ തളിർത്ത് വന്ന പുല്ലുകൾ കൊണ്ട് ആ പറമ്പാകെ നിറഞ്ഞു. ചാച്ചൻ ഉള്ളപ്പോൾ എല്ലാം വെട്ടി ഒതുക്കാറുള്ളതാണ്. പക്ഷേ ആ പറമ്പിൽ തന്റെ അധ്വാനം പാഴാക്കിയാൽ ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും തനിക്ക്