അന്നവർ സ്റ്റേ ചെയ്തത് ചിറ്റാർ ഉള്ള ഫോറെസ്റ്റിന്റെ ഒരു ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ ആയിരുന്നു.. ഏകദേശം 5 മണിയോട് കൂടെ സെർച്ചു മതിയാക്കി അവർ ഗസ്റ്റ് ഹൌസിൽ എത്തിച്ചേർന്നു… 7 മണിയോട് കൂടി CCIA ടീമും, ചിറ്റാർ CI ഉൾപ്പെടെ മറ്റു ചില ഉയർന്ന പോലീസ് ഓഫീസർമാരും സൗത്ത് സോൺ DIG യുടെ നേതൃത്തിൽ അവിടെ ഒത്തുകൂടി.. കുറച്ച് സമയത്തെ ഗ്രുപ്പ് ഡിസ്‌ക്കർഷന് ശേഷം അക്ബർ എഴുന്നേറ്റ് കാര്യങ്ങൾ ബ്രീഫ് ചെയ്തു തുടങ്ങി….“സാർ, CCIA ആദ്യമായാണ് ഒരു ക്രൈം തുടക്കം മുതൽ അന്വേഷിക്കുന്നത്. അതിന് എല്ലാ സപ്പോർട്ടും തരുന്ന കേരള പോലീസിന് ആദ്യം തന്നെ നന്ദി പറയട്ടെ.. സാർ.. കേട്ട് കേൾവി പോലും ഇല്ലാത്ത രീതിയിൽ