ഭാഗം -13ശെരിക്കും എനിക്ക് എന്താണ് സംഭവിക്കുന്നത്??എന്നും ഒരേ സമയത്ത് തന്നെ ആണ് കോളേജിൽ പോയിരുന്നത്. പക്ഷേ, ഇപ്പൊ കുറെ നേരത്തെ തന്നെ ഒരുങ്ങി ഇറങ്ങി കീർത്തുവിനെ കാത്ത് നില്ക്കാ , ആ ബസ് എങ്ങാനും മിസ്സ് ആയാ നിന്നെ കൊല്ലും എന്നവളെ ഭീഷണിപ്പെടുത്തി ബസ് സ്റ്റോപ്പ് വരെ ഓടിക്കുക എന്തെല്ലാം കോപ്രായങ്ങൾ ആണ് കാണിച്ച് കൂട്ടുന്നത്.എനിക്ക് തന്നെ അറിയുന്നില്ല.ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു. കോളേജിൽ നിന്ന് ഒരേ സമയം ഒരു ബുക്കേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കഴിഞ്ഞ് വരുന്ന വഴിക്ക് നാട്ടിലുള്ള ഗ്രാമീണ വായനശാലയിലും കയറുമായിരുന്നു. അന്ന് പുസ്തകമെടുത്ത്