ഭാഗം രണ്ട് ❤️🔥 കോളിംഗ് ബെല്ലിൻ്റെ നിർത്താതെ ഉള്ള അടി കേട്ട് നല്ല അരിശത്തോടെ അടുക്കളയിൽ നിന്ന് ആശ പുറത്തേക്ക് വന്നു... എൻ്റെ മനുഷ്യാ ആ ടിവി യുടെ വോളിയം കുറച്ച് കുറയ്ക്ക് മനുഷ്യന് ചെവി കേൾക്കുന്നില്ല.. ആരോ കോളിംഗ് ബെല്ലടിച്ചു. അത് ഞാൻ കേട്ടിരുന്നു ഭാര്യെ. എന്നിട്ടാണ് എന്നെ അടുക്കളയിൽ നിന്ന് ഇങ്ങോട്ട് എത്തിച്ചത്? ഒന്നു നോക്കി കൂടായിരുന്നോ അത്.... അതു പിന്നെ..... ഞാൻ .... എനിക്ക്....മടി ഹ എന്തു പറഞ്ഞാലും മടി... നിങ്ങളാണ് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്. എടി ഇത്ര കാലവും പകലന്തിയോളം പണി എടുത്തു ജീവിച്ചതല്ലേ ഞാൻ . ഇനി എൻ്റെ റിട്ടയർമെൻ്