ഭാഗം -15കഴിഞ്ഞ ദിവസം അമ്മ പഴയ ആൽബം ഒക്കെ അമ്മുവിന് കാണിച്ച് കൊടുക്കുകയായിരുന്നു. ഓരോരുത്തരെയും കാണിച്ച് കൊടുക്കുന്നും ഓരോ കഥകൾ പറയുന്നും ഉണ്ട്. ഓഫീസ് വർക്ക് പെൻഡിങ് ഉണ്ടായിരുന്നത് ചെയ്യാൻ വേണ്ടി ഒരു ചെയർ ഇട്ട് മടിയിലൊരു ലാപും വെച്ച് ഞാനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഇടക്ക് കണ്ണുകൾ അവരുടെ നേരെ പോകുന്നും ഉണ്ട്. അതിനിടയിൽ ഒരു ആൽബം കണ്ടപ്പോൾ അമ്മയുടെ മുഖം മാറുന്നത് കണ്ടു. അമ്മ അതെടുത്ത് മാറ്റാൻ നോക്കിയപ്പോ അമ്മു അത് പിടിച്ച് വാങ്ങി. അത് അവൾ മറിച്ച് നോക്കുന്നതും കണ്ടു. പക്ഷേ, ആ മുഖം ഒന്ന് വിളറിയതായി എനിക്ക് തോന്നി. അത് കഴിഞ്ഞ് ആളു ചിരിച്ച് കൊണ്ട് ഓര