അതി \\ Psychological thriller / Part 10 തുടർക്കഥ Written by Hibon Chacko ©copyright protected “ഐ ലവ് യൂ” അടുത്തതായി, അവനെനോക്കിയിരിക്കെത്തന്നെ ഇങ്ങനെ ഒരു പ്രത്യേകലാഘവം കലർത്തി പറഞ്ഞശേഷം അതിഥി മറ്റൊന്നും ശ്രദ്ദിക്കാതെ പെടുന്നനെയെന്നവിധം കാർ തിരിച്ച് എടുത്തു പോയി. അവളുടെ കാർ പോകുന്നത് താൻ നിന്നിടത്തുനിന്ന് കുപ്പിയുമായി നോക്കിനിൽക്കുകയായിരുന്ന ആദിത്യയെ, എതിരെ മുകളിൽ തന്റെ ബാൽക്കണിയിൽനിന്നും മാതാജി ഉറ്റുനോക്കിനിൽക്കുകയായിരുന്നു. 10 മറ്റ് വെളിച്ചത്തിന്റെ മാറ്റിനെ മറയ്‌ക്കുംവിധം നിലാവിന്റെ വെളിച്ചം തൂകിനിൽക്കുന്ന, പാർക്കിംഗിനായുപയോഗിക്കുന്ന സ്ഥലത്ത് മറ്റുചില വാഹനങ്ങളോടൊപ്പം