Part 5 മോളെ അവര് വന്ന് ഒന്നു കണ്ടിട്ട് പോട്ടേ. അവര് വല്ല്യ തറവാട്ടുകാര നമുക്ക് ഇതുപോലത്തെ ബന്ധം സ്വപ്നത്തിൽ പോലും കിട്ടില്ല. നിന്നെ ഞങ്ങൾ ഒന്നിനും നിർബന്ധിക്കുന്നില്ല. അവര് ഒന്ന് വന്ന് ഒന്നു കാണട്ടേ.... മോൾ ഒന്നു പോയി റേഡിയാവ്. അച്ഛൻ പറഞ്ഞത് കേട്ട് പ്രിയ മനസ്സില്ല മനസ്സോടെ റെഡിയാവൻ കയറി. അതേ സമയം വീടിന്റെ ഗയ്റ്റ് കടന്ന് രണ്ട് ബെൻസ്സ് കാർ വന്ന് നിന്നു .ലതേ അവര് വന്നൂ ട്ടോ രാജേഷ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.കാറിന്റെ ഡ്രൈവിങ് സീറ്റിനുള്ളിൽ നിന്ന് ഒത്ത പൊക്കവും അതിനൊത്ത ശരീരവും ഉള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി പുറത്തു നിന്ന് വീശി