.\"മാർക്ക് കുറയും എന്ന ഭയം ഐഎഎസ് ദമ്പതികളുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി\" മാതാപിതാക്കളുടെ വിദ്യാഭ്യാസവും പദവിയും മക്കൾക്ക് ഒരു ബാധ്യതയാ ണോ? പത്രത്തിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണിത്. മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥർ. മകൾ ബിരുദധാരി. ഇപ്പോൾ എൽഎൽബിക്ക് പഠിക്കുന്നു .എഴുതിയ പരീക്ഷയിൽ മാർക്ക് കുറയും എന്ന ഭയം ആ കുട്ടിയെ ആത്മഹത്യയിലേക്ക് എത്തിച്ചു. വാർത്ത വായിച്ചപ്പോൾ വളരെ സങ്കടം തോന്നി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്, എന്താണ് ഇത്തരം വാർത്തകൾ നമ്മളിലേക്ക് വിരൽ ചൂണ്ടുന്നത്? മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കത്ര ഉയരാൻ സാധിക്കാ