തലേ ദിവസത്തെ ഹാങ്ങ്‌ഓവാറിൽ വളരെ വൈകി ആണ് അലക്സ് എഴുന്നേറ്റത്. എഴുന്നേറ്റു ഇരുന്നതും തല മുഴുവൻ വെട്ടി പിളർക്കുന്ന വേദന തോന്നി അവനു. മുന്നിലേക്ക് ഒരു ചായക്കപ്പ് നീണ്ടപ്പോൾ അവൻ അത് ആവേശത്തോടെ വാങ്ങിച്ചു ചുണ്ടോട് ചേർത്തു.\"ഉം.. അമ്മു ഇത് നിന്റെ ചായ അല്ലല്ലോ? ഇന്നു എന്തു പറ്റി?\" അറിയാതെ ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ആനിയമ്മയെ അവൻ കണ്ടത്. താൻ അമ്മുവിന്റെ പേരു പറഞ്ഞത് ഓർത്തു അവൻ ചുണ്ട് കടിച്ചു.\"ഇത്രയും ഇഷ്ട്ടം ഉണ്ടെങ്കിൽ എന്തിനാടാ അവളെ അവിടെ നിർത്തി പോന്നത്?\" ആനിയമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു അവൻ ചായക്കപ്പ് ചുണ്ടോ