4 എന്തൊക്കെയോ ശബ്ദങ്ങളും ബഹളങ്ങളും അവ്യക്തമായി ഇവാന് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു ... ശരീരത്തിന് ഒട്ടും ഭാരംതോന്നുന്നില്ല ... താൻ വായുവിൽ ഉയരുന്നതുപോലെ ... ആരോ എന്നെ എടുത്തേക്കുവാണ് ... അല്ല എടുത്തുകൊണ്ട് പോകുന്നു ... എന്തൊക്കെയോ പറയുന്നുണ്ട് ... പക്ഷ ഒന്നും വ്യക്തമല്ല ... എന്നെ എവിടയോ കിടത്തുന്നതും ആരൊക്കെയോ തട്ടിവിളിക്കുന്നതെല്ലാം അറിയുന്നുണ്ട് ... പെട്ടെന്നാണ് മുഖത്തേക്ക് തണുത്തതെന്തോ വന്നു വീണത് ഇവാൻ ... ഒരു ഗുഹയിലെന്നപോലെ ആരുടെയോ ശബ്ദം ... ഇവാൻ ...... ആ ശബ്ദം അത് ഹലീലുവിന്റെയാണ് ഇവാൻ ... എഴുനേക്കടാ ... ഇവാൻ .... ഇപ്പൊ ശബ്ദം അടുത്തുന്നാണ് കേൾക്കുന്നത്