മണിമുഴക്കം...യുഗസ്മശാനത്തിലേക്കുകുതിക്കുന്ന കാലക്കുതിരയുടെ കുടമണിക്കിലുക്കം!അടുത്തു വന്നുകൊണ്ടിരിക്കുന്നു...ആ മണികിലുക്കത്തിന്റെ അണുരണനങ്ങൾ;ഭീതി ജനിപ്പിക്കുന്നവെള്ളിടിനാദം പോലെ,ചുഴലിക്കൊടുങ്കാറ്റിന്റെ ഹുങ്കാരം പോലെ,വൻതിരകളുടെ അലർച്ചപോലെ,ധർമവ്യവസ്ഥയുടെ കഴുത്തറക്കുന്നമനുഷ്യാട്ടഹാസം പോലെ;അടുത്തടുത്തു വന്നുകൊണ്ടിരിക്കുന്നു! കത്തിജ്ജ്വലിക്കുന്ന വാളുമായി \'കൽക്കി\' ഈ ലോകത്തിനു വലം വെക്കാൻസമയമായിരിക്കുന്നു.കൽക്കിയുടെ വാളിന്റെ വായ്ത്തലത്തിളക്കമാണ്,തോക്കിന്റെ , ബോംബിന്റെ , അണ്വായുധങ്ങളുടെരാസായുധങ്ങളുടെ,ജൈവായുധങ്ങളുടെജൈത്രയാത്രയ്ക്കെത