കടൽ..... അത് ഒരു വല്ലാത്ത സംഭവം തന്നെയാണെന്ന് പറയാതെ വയ്യ.മനസ്സിന് താങ്ങാൻ കഴിയാത്ത അത്രയും ദുഖവും, ടെൻഷനും, ദേഷ്യവും സമ്മർദ്ധവും ഒക്കെ ഒരുമിച്ച് ചേരുമ്പോൾ ഒന്ന് സമാധാനപ്പെടാൻ വേണ്ടി നേരെ ചെന്ന് നീണ്ട് നിവർന്ന് കിടക്കുന്ന കടലിനെ നോക്കി ഇരിക്കണം. മുറിവേറ്റ മനസ്സിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഔഷദമായി അത് എനിക്ക് തോന്നിയിട്ടുണ്ട് .ഇളം കാറ്റ് ഏറ്റു വാങ്ങി വിദൂരത്ത് നിന്നും കരയെ തൊടാനായി അലയടിച്ച് എത്തുന്ന തിരമാലകൾ. അവയുടെ വരവും ആ ശബ്ദവും മനസ്സിൽ കുന്ന് കൂടി കിടക്കുന്ന ജീവിതസാഹചര്യങ്ങൾ വഴി നേടിയെടുത്ത മാലിന്യ കൂമ്പാരങ്ങൾ എല്ലാം തന്നെ ഒഴുക്കി കളയാൻ അത