ഭാഗം 9ഞാൻ ഇതുവരെ ഒരു റെയിൽവേ സ്റ്റേഷനിൽ പോയിട്ടില്ല. ചുറ്റുമുള്ളതെല്ലാം വീക്ഷിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു. അവിടെക്കണ്ട യാത്രക്കാരുടെ കൈകളിൽ ഒരു ബാഗോ സഞ്ചിയോ ഒക്കെ കാണാനുണ്ടായിരുന്നു. അപ്പോഴാണ് ഞാനോർത്തത് , ഞാൻ വെറും കയ്യോടെയാണ് വീടിന്റെ പടിയിറങ്ങിയതെന്ന്.ഞാൻ വീട്ടിൽ നിന്ന് ഒന്നും തന്നെ എടുത്തിരുന്നില്ല. ഒരു ഹാഫ് ട്രൗസറും കോട്ടൺ ഷർട്ടുമാണ് ഞാൻ ധരിച്ചിരുന്നത്. എന്റെ കയ്യിൽ പണവുമില്ലായിരുന്നു. എന്നിട്ടും എനിക്ക് പരിഭ്രമമോ വിഷമമോ ഒന്നും തോന്നിയില്ല.ഞാൻ ആദ്യമായി ശുദ്ധവായു ശ്വസിക്കുകയാണെന്ന് എനിക്ക് തോന്നി. അവിടെ കണ്ട ടാപ്പിൽ നിന്നും ഞാൻ കു