അര്‍ദ്ധരാത്രി കഴിഞ്ഞ നേരം. മഹാരാഷ്ട്രാ-ഗോവാ റോഡിലൂടെ വേഗത്തില്‍ കാറോടിച്ചു പോവുകയാണ് യാമിനികൃഷ്ണയെന്ന സുപ്രസിദ്ധ ചിത്രകാരി.മുംബയിലെ കഫെപരേടിലുള്ള പ്രധാന ആര്‍ട്ട് ഗാലറിയില്‍, ഒരാഴ്ചയോളം നടന്ന തന്‍റെ ചിത്രപ്രദര്‍ശനത്തിന്‍റെ സമാപനത്തിനു ശേഷം, സംഘാടകരുടെ സന്തോഷവിരുന്ന്‍ വൈകിയാണവസാനിച്ചത്.ഏതു സമയത്തും, എവിടെയും ഒറ്റക്ക് ഡ്രൈവ്ചെയ്ത് പോകുവാന്‍ പേടിയില്ലാത്ത അവര്‍, തന്‍റെ കാറിനുള്ളിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊഴുകിവന്ന ഗസലുകളുടെ തേന്‍തുള്ളികള്‍ ആസ്വദിച്ചുകൊണ്ട് ആ ദിവസത്തെ തന്‍റെ വിജയാനന്ദത്തിന് മധുരം കൂട്ടി.പെട്ടെന്ന്‍, അകലെ ഹൈവേയില്