Aksharathalukal

Aksharathalukal

ഏതു പമ്പരവിഡ്ഢിയാടാ ഇത് തുറന്നത്?

ഏതു പമ്പരവിഡ്ഢിയാടാ ഇത് തുറന്നത്?

5
174
Comedy Drama
Summary

ഡല്‍ഹി സരോജിനിനഗറില്‍ സ്വന്തമായി ആശുപത്രിയുള്ള, നല്ല പ്രാക്ടീസും പേരുമുള്ള ഡോക്ടറാണ് ത്രിവിക്രമന്‍.എഞ്ചിനീറിങ്ങില്‍ ജന്മനാ താല്‍പര്യമുള്ള അയാള്‍,ഡോക്ടര്‍ ദമ്പതിമാരുടെ ഒറ്റപ്പുത്രനായി ജനിച്ചു പോയി എന്ന ഒറ്റക്കുറ്റത്തിനാണ് ഡോക്ടറായിപ്പോയത്.തന്‍റെ ഡ്യൂട്ടി സമയങ്ങളിലൊക്കെ കാര്യപ്രാപ്തിയുള്ള ഡോക്ടറായും,അല്ലാത്ത സമയങ്ങളിലൊക്കെ സ്വയം എഞ്ചിനീയറായും ജീവിച്ചുകൊണ്ടിരിക്കുകയാണ് കക്ഷി.എന്തു കിട്ടിയാലും ഒന്നഴിച്ചു നോക്കുന്ന പ്രകൃതം.കേടായതെന്തും സ്വയം റിപ്പയര്‍ ചെയ്തു വിജയിക്കുമ്പോള്‍, ഒരു ഹാര്‍ട്ട് ഓപ്പറേഷന്‍ വിജയിച്ചതിനേക്കാള്‍ നിര്‍വൃതി.