പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ എബിൻ സാറയെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചും, അവളുടെ തോളിൽ കൈയ്യു ഇട്ടു നടന്നും ഒക്കെ തന്നെ ആയിരുന്നു. ഇതെല്ലം കണ്ടു ആനിക്കു എന്തോ വശപിശകു ഫീൽ ചെയ്തു. അവൾ എബിനെ പിടിച്ചു നിർത്തി കാര്യം തിരക്കി." എടാ നിനക്ക് ഇപ്പോൾ ഭയങ്കര ഇളക്കം ആണല്ലോ അതും എന്റെ സാറയുടെ അടുത്ത് മാത്രം."" എടി ആനി നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത്. മാത്രമല്ല നിന്റെ കട്ട സപ്പോർട്ട് എനിക്ക് തരുകയും വേണം."" കിടന്നു ഉരുളാതെ കാര്യം പറയെടാ ?"" എടി .. അത് .. എനിക്ക് സാറയെ ഇഷ്ടമാ. പെട്ടന്ന് ഉണ്ടായതൊന്നുമല്ല. കോളേജിൽ ആദ്യമായി അവളെ കണ്ടപ്പോൾ മുതൽ .. എനിക്ക് അ